ഡൽഹി: അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
അതേസമയം 2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.
ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്