ഡൽഹി: ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും (എൻആർഐ, ഒസിഐ) തമ്മിലുള്ള വിവാഹം നിർബന്ധമായും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയുമായി നിയമ കമ്മിഷൻ രംഗത്ത്. ഇത്തരം വിവാഹങ്ങളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി.
അതേസമയം ഈ ശുപാർശ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. പ്രവാസി സംഘടനകളുടെ സഹായവും ഉറപ്പാക്കണമെന്ന നിർദ്ദേശവുമുണ്ട്. ഈ ശുപാർശയെ പ്രവാസി സമൂഹവും സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''എൻആർഐകളും ഇന്ത്യക്കാരും തമ്മിലുള്ള തട്ടിപ്പ് വിവാഹങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. ഇത് ഇന്ത്യൻ പങ്കാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നുവെന്നാണ് കമ്മീഷന്റെ നിഗമനം" എന്നാണ് നിയമ മന്ത്രാലയത്തിന് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഇത്തരം വിവാഹങ്ങൾ നിർബന്ധമായും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണമെന്നും വിവാഹമോചനം, ജീവിതപങ്കാളിയുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, എൻആർഐകൾക്കും ഒസിഐകൾക്കും സമൻസ്, വാറന്റുകൾ എന്നിവ നൽകുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്