ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്ന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി.
എട്ടാഴ്ചയ്ക്കുള്ളില്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് നീക്കി വന്ധ്യംകരിക്കണമെന്നും ഇവയെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ഹര്‍ജികളാണ് കോടതികളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കള്‍ കടക്കുന്നത് ഇല്ലാതാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2023ലെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരം നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും അവയെ വന്ധ്യംകരിക്കുകയും ചെയ്യണം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എന്‍ വി അഞ്ചാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
