ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നതായി റിപ്പോർട്ട്. മദ്യപാനം തടഞ്ഞതിന്നാണ് ഈ ക്രൂരത എന്നാണ് പുറത്തു വരുന്ന വിവരം. ഉത്തർ പ്രദേശിലെ ബുഡൗണിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അതേസമയം മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാൾ മദ്യപാനത്തിന് അടിമയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ തുടങ്ങുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണമായത്. വഴക്ക് രൂക്ഷമായതോടെ മുനീഷ് തൻ്റെ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ഷാനോയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്