ഇന്ത്യൻ പൗരന്മാരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് റഷ്യയോട് ഇന്ത്യ. റഷ്യൻ സൈന്യത്തിലെ സപ്പോർട്ട് സ്റ്റാഫ് പോലുള്ള നോൺ-കോംബാറ്റ് റോളുകളിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
റഷ്യൻ സൈനിക യൂണിറ്റുകളിൽ ഇന്ത്യൻ പൗരന്മാരെ ചേർക്കുന്നുവെന്ന പുതിയ റിപ്പോർട്ടുകളെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) കർശനമായ നിർദേശം പുറപ്പെടുവിച്ചത്.
'റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ നടപടിയില്‍ അടങ്ങിയ അപകടസാധ്യതകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്.' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ന്യൂഡൽഹിയിലും മോസ്കോയിലും റഷ്യൻ അധികാരികളുമായി ഇന്ത്യ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് ജയ്‌സ്വാൾ സ്ഥിരീകരിച്ചു. റഷ്യൻ സൈന്യത്തിലെ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പൗരന്മാരോട് ഇന്ത്യ ആവർത്തിച്ചു.
Our response to media queries on Indians recruited into the Russian army
🔗 https://t.co/i6WIbHOK51 pic.twitter.com/xzQKGEfJgR— Randhir Jaiswal (@MEAIndia) September 11, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
