ബംഗളൂരു: മൂന്നിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളില്‍ കല്ലേറ്. ബംഗളൂരു-ധാര്‍വാഡ്, ധാര്‍വാഡ്-ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.
ഞായറാഴ്ച നടന്ന കല്ലേറില്‍ കോച്ചുകളുടെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. ബംഗളൂരുവില്‍ നിന്ന് ധാര്‍വാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്.
സി6 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്. ധാര്‍വാഡില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്.
മൈസൂരു-ചെന്നൈ വന്ദേഭാരതിന് നേരെ കര്‍ണാടക, ആന്ധ്ര അതിര്‍ത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്
ആക്രമണം നടന്ന മൂന്നിടങ്ങളില്‍ രണ്ട് സംഭവങ്ങളും ബംഗളൂരു റെയില്‍വെ ഡിവിഷന്‍ പരിധിയിലാണ് നടന്നത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്