തെരഞ്ഞെടുപ്പ് കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണര്‍ എ ഷാജഹാൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഉത്ഘാടനം ഇന്ന് നടക്കും.തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. 2 കോടി 83 ലക്ഷം വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ആവശ്യമായ എല്ലാമൊരുക്കിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ ആരംഭിക്കുകയാണ്.തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭിന്നശേഷിക്കാർ. പല വെല്ലുവിളികളാണ് ഈ വിഭാഗത്തിലുള്ളവർ നേരിടുന്നത്. എന്നാൽ ഇവർക്കായുള്ള സൗകര്യങ്ങൾ ധാരാളമായി ചെയ്യുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ഇന്ന് നടക്കുന്ന വർക്ക് ഷോപ്പിൽ വിശദമായി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
