ന്യൂഡല്‍ഹി: കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ശ്രീലങ്കന്‍ പ്രസിഡന്റ് അനുരകുമാര ദിസനായകെ കച്ചത്തീവ് സന്ദര്‍ശിച്ചു. കച്ചത്തീവില്‍ അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ ശ്രീലങ്കയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമാണെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി പ്രസ്താവിച്ചിരുന്നത്. വളരെക്കാലമായി നിലനില്‍ക്കുന്ന കച്ചത്തീവ് പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിജയ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവികസേന ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്