ഹൈദരാബാദ്: സൂറത്തിൽ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഐപിഎല്ലിൽ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
സൂറത്തിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടാനിയയും അഭിഷേക് ശർമയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു എന്നും അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. പഞ്ചാബിലെ അമൃത്‍സറിൽനിന്നുള്ള താരമാണ് 23 വയസ്സുകാരനായ അഭിഷേക് ശർമ. 2023 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 11 മത്സരങ്ങൾ കളിച്ച താരം 226 റൺസാണ് ആകെ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്