'പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളുടെ കസ്റ്റഡി നിഷേധിക്കാന്‍ കാരണമാകില്ല': നിർണായക വിധിയുമായി ഹൈക്കോടതി

FEBRUARY 3, 2024, 11:25 AM

പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളെ വിട്ടുനല്‍കാതിരിക്കാന്‍ കാരണമാകില്ലെന്ന നിർണായക നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന നടപടികളിലും കസ്റ്റഡി വിഷയങ്ങളിലും മറ്റ് പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം എടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണായക പരാമര്‍ശം ഉണ്ടായത്. ഇരുവരുടേയും വിവാഹേതര ബന്ധമോ നിയമപരമല്ലാത്ത ബന്ധങ്ങളോ ഒന്നും ഈ തീരുമാനത്തിന് നിര്‍ണായ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

അതേസമയം ഭാര്യയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉള്ളതിനാല്‍ മക്കളുടെ കസ്റ്റഡി മാറ്റി തരണമെന്നായിരുന്നു ഭര്‍ത്താവ് നല്‍കിയ ഹര്‍ജി. എന്നാല്‍ പിതാവ് ഉപേക്ഷിച്ച്‌ പോയ പെണ്‍മക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി നന്നായി താന്‍ പരിപാലിക്കുന്നുണ്ടെന്ന് ഭാര്യയും വാദിച്ചു. തുടർന്നാണ് കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. അത്തരം തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം നല്‍കാന്‍ യോഗ്യയല്ലെന്ന് നിര്‍വചിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

അവര്‍ വിശ്വസ്തയായ നല്ല ഭാര്യയായിരിക്കില്ല. എന്നാല്‍ കുട്ടികളുടെ കസ്റ്റഡിയില്‍ ഈ വിഷങ്ങളൊന്നും പരിഗണിക്കണ്ടേതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പരിപാലിക്കാന്‍ പിതാവിന് തുല്യമായ കഴിവുണ്ടായിരിക്കാമെങ്കിലും, 2020 ജനുവരിഫെബ്രുവരി മുതല്‍ അമ്മയുടെ കസ്റ്റഡിയിലുള്ള കുട്ടികളുടെ സംരക്ഷണം തടസ്സപ്പെടുത്താന്‍ ഇത് കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ സ്ഥിരം കസ്റ്റഡി മാതാവിനും അല്ലാത്ത ദിവങ്ങളിലും ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ വീതം കുട്ടിക്കൊപ്പം ചെലവഴിക്കാന്‍ പിതാവിനും അവകാശമുണ്ടെന്നാണ് ഒടുവിൽ കോടതി വിധിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam