സൗമ്യ വിശ്വനാഥന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

FEBRUARY 12, 2024, 2:15 PM

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം. കഴിഞ്ഞ 14 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാര്‍ എന്നിവരുടെ ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി ഉത്തരവിട്ടു.

vachakam
vachakam
vachakam

 പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam