ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ വലിയ ക്യൂ നില്‍ക്കേണ്ടതില്ല. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാറിലെ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ ഉടന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിക്കും.
ഈ സവിശേഷത ആധാര്‍ ആപ്പില്‍ വരുന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ വേണ്ടിവരില്ല.
ആധാര്‍ ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ വെരിഫിക്കേഷന് മാര്‍ഗത്തിലൂടെ ഉടന്‍ തന്നെ വീട്ടിലിരുന്ന് ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ അറിയിച്ചു.
ഒടിപിയും ഫേസ് ഓതന്റിക്കേഷനുമായിരിക്കും ആധാര്‍ ആപ്പില്‍ വെരിഫിക്കേഷനായി സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,
ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു