പൗരത്വത്തിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തു; സോണിയാ ഗാന്ധിക്ക് ഡൽഹി കോടതി നോട്ടീസ്

DECEMBER 9, 2025, 12:18 PM

ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. 1980-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിച്ചാണ് റൗസ് അവന്യൂ സെഷൻസ് കോടതിയുടെ നടപടി.

1983 ഏപ്രിലിലാണ് സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ, ഇതിന് മുൻപ് തന്നെ 1980-ൽ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിരുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പൗരത്വമില്ലാത്ത ഒരാൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സാധിക്കില്ലെന്നും, ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.

നേരത്തെ, അഭിഭാഷകനായ വികാസ് ത്രിപാഠി നൽകിയ ക്രിമിനൽ പരാതി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒരു വ്യക്തിയുടെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഉള്ളതെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് വികാസ് ത്രിപാഠി സെഷൻസ് കോടതിയെ സമീപിച്ചത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വ്യാജരേഖകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് ക്രിമിനൽ അന്വേഷണം അർഹിക്കുന്ന വിഷയമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. വാദങ്ങൾ പരിഗണിച്ച പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെയാണ് സോണിയാ ഗാന്ധിക്കും ഡൽഹി പോലീസിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസിന്റെ കൂടുതൽ രേഖകൾ വിളിച്ചുവരുത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് അടുത്തതായി 2026 ജനുവരി 6-ന് പരിഗണിക്കും.

vachakam
vachakam
vachakam



English Summary: The Delhi Sessions Court issued notice to Congress leader Sonia Gandhi on a revision petition challenging the dismissal of a complaint which alleged her name was included in the 1980 electoral roll three years before she acquired Indian citizenship in 1983 The court has sought her response and summoned the trial court records for examination Keywords Sonia Gandhi Delhi Court Electoral Roll Citizenship 1980 Voter List

vachakam
vachakam
vachakam

Tags: Sonia Gandhi, Delhi Court, Electoral Roll, 1980 Voter List, Indian Citizenship, Vikas Tripathi, Congress, Indian Politics, സോണിയാ ഗാന്ധി, ഡൽഹി കോടതി, വോട്ടർ പട്ടിക, ഇന്ത്യൻ പൗരത്വം, 1980



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam