ബെംഗളൂരുവിൽ സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകൻ മനോജും കൂട്ടുകാരൻ പ്രവീണും അറസ്റ്റിലായത്.ഇരുവരും ചേർന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകൾ പ്രവീൺ കൂട്ടിപ്പിടിച്ചപ്പോൾ മനോജ് കഴുത്തിൽ തോർത്ത് മുറുക്കി. പിന്നാലെ ഹൃദയസ്തംഭനത്തെ തുടർന്നാണ് അച്ഛൻ മരിച്ചത് എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കോടികളുടെ സ്വത്തിന് ഉടമയായിരുന്ന മഞ്ജണ്ണയ്ക്ക് വാടകയിനത്തിൽ മാത്രം പ്രതിമാസം ലക്ഷങ്ങൾ വരുമാനമായി ലഭിച്ചിരുന്നു. ഇതിനുപുറമെ തടിക്കച്ചവടത്തിലെ വരുമാനവും ഉണ്ടായിരുന്നു. ഈ പണവും സ്വത്തുക്കളും ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
