ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍.
ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹി, അമൃത്സര്‍, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ജിപിഎസ് സ്പൂഫിങ് നടന്നത്.
എന്നാല്‍ ഇവയൊന്നും വ്യോമഗതാഗതത്തെ ബാധിച്ചില്ലെന്നും റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി എസ് നിരഞ്ജന്‍ റെഡ്ഡിയാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
വ്യോമമേഖലയിലെ ജിഎന്‍എസ്എസ് ഇടപെടലും ജിപിഎസ് സ്പൂഫിങ്ങും വിമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും റാം മോഹന്‍ നായിഡു പറഞ്ഞു.
കൂടാതെ, ജിഎന്‍എസ്എസ് ഇടപെടലിന്റെയും സ്പൂഫിങ്ങിന്റെയും ഉറവിടം കണ്ടെത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വയര്‍ലെസ് മോണിറ്ററിങ് ഓര്‍ഗനൈസേഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
