ന്യൂഡൽഹി: മദ്യനയ അഴിമതിയില്‍ രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മദ്യ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി തെലങ്കാനയിലെ കെ.സി.ആർ അഴിമതിക്കാരനെന്നാണ് പറയുന്നത്.
ഇതേ വിഷയത്തിൽ വ്യത്യസ്ത നിലപാടുള്ള രാഹുൽ ഗാന്ധിക്കെതിരെ തൻ്റെ പക്കൽ തെളിവുണ്ടെന്നും സ്മൃതി അവകാശപ്പെട്ടു. 2023 ജൂലൈ 2ന് തെലങ്കാനയിൽ വെച്ച് അദ്ദേഹം പറഞ്ഞത് കെസിആറും അഴിമതിക്കാരനാണെന്നാണ്. ഇതില്‍ ഏതാണ് രാഹുല്‍ ഗാന്ധിയുടെ ശരിക്കുള്ള മുഖം? ഡല്‍ഹിയില്‍ സംസാരിച്ചയാളോ അതോ തെലങ്കാനയില്‍ സംസാരിച്ചതോ?-സ്മൃതി ചോദിച്ചു.
ഡൽഹി മദ്യ കുംഭകോണത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്തി കോൺഗ്രസ് ഡൽഹി പൊലീസിന് കത്തെഴുതിയ കാര്യവും സ്മൃതി ഇറാനി ഓർമിപ്പിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകള്‍ കെ. കവിതയുടെ കാര്യം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് അറിയാമെങ്കിലും ഭാരത രാഷ്ട്ര സമിതിക്ക് ബി.ജെ.പിയുമായ അടുത്ത ബന്ധമുള്ളതിനാല്‍ ഡല്‍ഹി മദ്യ കുംഭകോണത്തില്‍ പങ്കുണ്ടെങ്കിലും അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും രാഹുല്‍ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ആരോപിച്ചിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്