ദുബായ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ അടിയന്തരമായി നിലത്തിറക്കി

JULY 27, 2026, 7:17 AM

രാജ്‌കോട്ട്: ദുബായില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് വിമാനം രാജ്‌കോട്ടിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തില്‍ ഉണ്ടായിരുന്ന 194 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് രാജ്‌കോട്ട് വിമാനത്താവള ഡയറക്ടര്‍ ദിഗന്ത ബോറ സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച് ടെര്‍മിനലിലേക്ക് മാറ്റി. വിമാനത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ പുക ഉയര്‍ന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയുമായിരുന്നു. തുടര്‍ന്ന് രാജ്‌കോട്ട് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആംബുലന്‍സുകളും അഗ്‌നിശമന സേനയും സജ്ജമാക്കി.

വിമാനത്തില്‍ തീപിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക ഉയരാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ എയര്‍ലൈന്‍സിന്റെ സാങ്കേതിക വിഭാഗം വിശദമായ പരിശോധന ആരംഭിച്ചു. യാത്രക്കാര്‍ക്കായി ബദല്‍ യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ ഇന്‍ഡിഗോ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam