ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടിലെ സുപ്രീംകോടതി വിധി ചരിത്ര വിധിയെന്ന് സീതാറാം യെച്ചൂരി. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പ്രതികരിച്ചു.ഭൂരിഭാഗം ഇലക്ട്രല്‍ ബോണ്ടുകളും പോയത് ബിജെപിയിലേക്കാണ്.
രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ട്രല്‍ ബോണ്ട് കൊണ്ട് വന്നത്. ഇത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിച്ചുവെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.
ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ വ്യക്തമാകും. ഇതിനെന്താണ് തിരിച്ചു നല്‍കിയതെന്നും വ്യക്തമാകുമെന്ന് കരുതുന്നു. സിപിഐഎം മാത്രമാണ് ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്