സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; 1500ഓളം ടൂറിസ്റ്റുകൾ കുടുങ്ങി

JUNE 1, 2025, 3:01 AM

സിക്കിമിൽ കനത്ത മഴയെ തുട‍ർന്ന് മണ്ണിടിച്ചിൽ.  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗൻ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിൽ സിക്കിമിലെ ​ഗ്യാൽഷിങ്, നാംചി, സൊറങ്, ​ഗാംഗ്ടോക്ക്, പാക്യോങ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേ‍ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുട‍ർന്നുണ്ടായ മണ്ണിടിച്ചിലിൽ ടീസ്ത നദിയിലേക്ക് ടൂറിസ്റ്റ് വാഹനം വീണ് കാണാതായ ഒൻപത് പേ‍ർക്ക് വേണ്ടിയുള്ള തെരച്ചിൽ രണ്ടാം ദിനവും തുടരുകയാണെന്ന് മം​ഗൻ ജില്ലയിലെ എസ്പി സോനം ദെച്ചു ബൂട്ടിയ അറിയിച്ചു.

vachakam
vachakam
vachakam

ആകെ പതിനൊന്ന് പേരാണ് അപകടത്തിൽ പെട്ടത്. അതിൽ രണ്ട് പേരെ അപകടം നടന്ന അന്ന് തന്നെ രക്ഷിച്ചു. സിക്കിമിൽ നിന്നുള്ള ​ഡ്രൈവ‍ർ അടക്കം ഒൻപത് പേരാണ് ബാക്കിയുള്ളത്.

വിനോദസഞ്ചാരികളിൽ ആറ് പേർ ഒഡീഷയിൽ നിന്നും, രണ്ട് പേ‍‍ർ ത്രിപുരയിൽ നിന്നും, രണ്ട് പേർ യുപിയിൽ നിന്നുമാണ്. ഐടിബിപി, എസ്ഡിആ‍ർഎഫ്, എൻഡിആർഎഫ് തുട‍ങ്ങിയവ‍ർ ഇവർക്കായുള്ള രക്ഷാദൗത്യം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam