മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും അജിത് പവാറിനെയും വീട്ടിലേക്ക് ക്ഷണിച്ചു എൻസിപി നേതാവ് ശരദ് പവാർ.
ഉച്ചഭക്ഷണത്തിന് തൻ്റെ വസതിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് പവാർ നേതാക്കൾക്ക് കത്തയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പവാറിൻ്റെ നീക്കം ദേശീയ ശ്രദ്ധ നേടുകയാണ്.
മകള്‍ സുപ്രിയ സുലെ എംപിയായ ബാരാമതി മണ്ഡലത്തില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും മന്ത്രിമാരും എത്താനിരിക്കെയാണ് പവാറിന്റെ അപ്രതീക്ഷിത ക്ഷണം.
ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതും അജിത് പവാർ എൻ സി പിയെ പിളർത്തിയതുമെല്ലാം മറന്നുള്ള പവാറിൻറെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേക്ക് പങ്കുണ്ടോയെന്നാണ് സംശയം ഉയരുന്നത്.
ബാരാമതിയിലെ എം പിയാണ് ശരദ് പവാറിൻറെ മകൾ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയക്കെതിരെ അജിത് പവാറിൻറെ ഭാര്യ സുനേത്ര പവാറിനെ എൻ ഡി എ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ബരാമതിയിലെ വസതിയിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ച് ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്