കടുത്ത വയറുവേദന, പരിശോധനയിൽ കണ്ടെത്തിയത് സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനയും; യുവാവ് ചികിത്സയിൽ

SEPTEMBER 25, 2025, 10:55 PM

ലക്നൗ : അമിത ലഹരി ഉപയോഗത്തെത്തുടർന്ന് ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും 2 പേനയും കണ്ടെത്തി.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.ഡി അഡിക്‌ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായാണ് സച്ചിൻ എന്ന മുപ്പത്തിയഞ്ചുകാരൻ ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്.

അമിത ലഹരി ഉപയോഗത്തെത്തുടർന്നാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്‌ഷന്‍ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡി അഡിക്‌ഷന്‍ കേന്ദ്രത്തിൽ രോഗികൾക്കു നൽകുന്ന ഭക്ഷണ ക്രമീകരണത്തിൽ സച്ചിൻ പ്രകോപിതനായിരുന്നു.കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്.ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച്,ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത വയറു വേദനയെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളുടെ വയറ്റിൽ നിന്നു ഈ വസ്തുക്കൾ കണ്ടെത്തിയത്.ശസ്ത്രക്രിയ നടത്തിയാണ് യുവാവിന്റെ വയറ്റിൽ നിന്നും ഇവ പുറത്തെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam