അസമില്‍ ഏഴുവയസുകാരിക്ക് ചിലന്തിയുടെ കടിയേറ്റ് ദാരുണാന്ത്യം;

AUGUST 8, 2025, 12:25 AM

കിഴക്കന്‍ അസമിലെ ടിന്‍സുകിയ ജില്ലയില്‍ പാനിറ്റോള ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. മുട്ടകള്‍ നിറച്ചുവച്ച കുട്ട തുറക്കുന്നതിനിടെ കറുത്ത നിറമുള്ള ചിലന്തി കുട്ടിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈ വീര്‍ത്ത് വരികയും ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ഫാര്‍മസിയിലേക്ക് കൊണ്ടുപോയി. പിന്നീട് ടിന്‍സുകിയ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

"ചിലന്തി കടിച്ച ഉടനെ ചികിത്സയ്ക്കായി ഞങ്ങൾ അവളെ അടുത്തുള്ള ഒരു ഫാർമസിയിലേക്ക് കൊണ്ടുപോയി, പക്ഷേ രാവിലെയോടെ അവളുടെ കൈ വല്ലാതെ വീർത്ത് വന്നു. പിന്നെ പെട്ടന്ന് തന്നെ ഞങ്ങൾ അവളെ ടിൻസുകിയ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അവിടെ എത്തിച്ചപ്പോ‍ഴേക്കും ഡോക്ടർമാർ അവൾ മരിച്ചതായി പറഞ്ഞു”- പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുട്ടിയെ കടിച്ച ചിലന്തി ഇനത്തെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയിലൂടെ സാധിക്കുമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam