മുംബൈ: ശരദ് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയേല്‍പ്പിച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ എന്‍സിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. അജിത് പവാറിന്റെ വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള അപേക്ഷകള്‍ സ്പീക്കര്‍ തള്ളിക്കളഞ്ഞു.
എന്‍സിപിയിലെ ഇരുവിഭാഗങ്ങളും പരസ്പരം സമര്‍പ്പിച്ച അയോഗ്യത ഹര്‍ജികളില്‍ വിധി പറഞ്ഞ സ്പീക്കര്‍, അജിത് പവാറിന്റെ വിഭാഗം സംസ്ഥാന നിയമസഭയില്‍ ശരദ് പവാര്‍ വിഭാഗത്തെക്കാള്‍ ഗണ്യമായി കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി.
'എന്‍സിപിയില്‍ അജിത് പവാര്‍ വിഭാഗത്തിന് 41 എംഎല്‍എമാരുമായി ഭൂരിപക്ഷം ഉണ്ട്. അതില്‍ തര്‍ക്കമില്ല. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ എന്‍സിപിയായി ഞാന്‍ പ്രഖ്യാപിക്കുന്നു,' രാഹുല്‍ നര്‍വേക്കര്‍ പ്രഖ്യാപിച്ചു. എന്‍സിപിയിലേത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണെന്നും പാര്‍ട്ടി വിടുന്ന നടപടിയായി ഇതിനെ കണക്കാക്കാനാവില്ലെന്നും വിധി വായിച്ചുകൊണ്ട് നര്‍വേക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കൊടുത്ത കേസുകളിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുകൂലമായായിരുന്നു തീരുമാനം. പാര്‍ട്ടി പേരും ചിഹ്നവും അജിത് വിഭാഗത്തിന് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്