മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ ശിവസേന നേതാവിന് നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ . വെള്ളിയാഴ്ച രാത്രിയാണ് ബി.ജെ.പി എം.എൽ.എ ഗണപത് ഗെയ്ക്വാദ് ശിവസേന നേതാവ് മഹേഷ് ഗെയ്ക്ക്വാദിനെ വെടിവെച്ചത്.
ദീര്ഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ ചൊല്ലിയുള്ള ചർച്ചക്കിടെയാണ് ആക്രമണം. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ക്യാബിനിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
രണ്ടു രാഷ്ട്രീയ നേതാക്കളും അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. വെടിവയ്പിൽ മഹേഷ് ഗെയ്‌ക്‌വാദിനും ഷിൻഡെ അനുയായിയായ രാഹുൽ പാട്ടീലിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 11 മണിയോടെ ഇരുവരെയും ഉല്ലാസ്‌നഗറിലെ മീരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ വെടിയേറ്റ നേതാക്കളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരു നേതാക്കളെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്