ഡല്‍ഹി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ എന്ന യുവതിയെ ആരും മറന്നു കാണില്ല. ഇപ്പോൾ യുവതിയോട് ആദ്യ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭർത്താവായ യുപി സ്വദേശി സച്ചിൻ മീണ (22) യും മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആദ്യ ഭർത്താവായ ഗുലാം ഹൈദർ ആയച്ച നോട്ടീസില്‍ പറയുന്നത്. മക്കളെ തിരികെ പാകിസ്താനില്‍ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഒരു മാസത്തിനകം നഷ്ടപരിഹാര തുക നല്‍കാൻ സീമയോടും സച്ചിനോടും ഹൈദറിന്റെ അഭിഭാഷകനായ അലി മോമിൻ ആവശ്യപ്പെട്ടു. കുട്ടികളെ തിരികെ എത്തിക്കാൻ പാകിസ്താനിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അൻസാർ ബർണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി വാർത്താഏജൻസിയായ പിടിഐ നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു.
എന്നാൽ സീമയോട് മടങ്ങിയെത്താൻ ഗുലാം ഹൈദർ നേരത്തെ അഭ്യർഥിച്ചിരുന്നു. ഒരു പാകിസ്താനി യുട്യൂബർക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സീമ ഹൈദറിനോട് ആദ്യഭർത്താവ് തിരികെച്ചെല്ലണമെന്ന് അപേക്ഷിച്ചത്. 2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോണ്‍നമ്ബർ കൈമാറി വാട്സാപ്പില്‍ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാകിസ്താനില്‍നിന്ന് പോന്നത്. മാർച്ചില്‍ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവില്‍ കണ്ടുമുട്ടുകയും ഹോട്ടലില്‍ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയില്‍ മക്കള്‍ക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്