കാമുകിയുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു.ബിഹാറിലെ നളന്ദ ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്.പ്രതിയായ വികാസ് കുമാറിന്റെ രണ്ടാം ഭാര്യ സുനിത ദേവിയാണ് കൊല്ലപ്പെട്ടത്.
വികാസ് കുമാറും സുനിത ദേവിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത് 5 വർഷം മുൻപാണ്. എന്നാൽ വികാസ് കുമാർ, മുൻപ് ഒരു കല്യാണം കഴിച്ചിട്ടുണ്ടെന്നും ആ ബന്ധം ഇതുവരെ നിയമപരമായി വേർപ്പെടുത്തിയിട്ടില്ലെന്ന വിവരം തങ്ങൾ അറിഞ്ഞിട്ടില്ലെന്നുമാണ് കൊല്ലപ്പെട്ട സുനിതയുടെ പിതാവ് പറയുന്നത്. ഇതെല്ലാം അറിയാതെയാണ് മകളുമായുള്ള വിവാഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുനിതയ്ക്കും വികാസിനും ജനിച്ച രണ്ട് കുട്ടികളും പ്രസവസമയത്ത് തന്നെ മരണപ്പെട്ടു. പിന്നീട് വികാസ് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സുനിത ദേവിയും വികാസ് കുമാറും തമ്മിൽ വഴക്കുകൾ പതിവായി തുടങ്ങി.ശനിയാഴ്ച പുലർച്ചയാണ് സുനിതാ ദേവിയുടെ വീട്ടുകാരുടെ ഫോണിലേക്ക് ഒരു കോൾ എത്തുന്നത്. സുനിതയാണ് സംസാരിച്ചത്. വികാസ് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.പിന്നീട് അയാൾ പാചകവാതക സ്റ്റൗവിന്റെ വാൽവുകൾ തുറന്ന് ഗ്യാസ് തുറന്നുവിട്ട ശേഷം തീ കൊളുത്തിയെന്നും, താൻ രക്ഷപ്പെടില്ല ഉടനെ മരിക്കുമെന്നും സുനിത ഫോണിലൂടെ പറഞ്ഞു. ഇത്രയും പറഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയെന്ന് സുനിതയുടെ സഹോദരൻ പറഞ്ഞു.
വിവരം അറിഞ്ഞയുടനെ സുനിതയുടെ ബന്ധുക്കൾ ആ ഗ്രാമത്തിലെത്തി. അപ്പോഴേക്കും വികാസ് കുമാറും കുടുംബവും സുനിതയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. സുനിതയുടെ വീട്ടുകാർ വരുന്നത് കണ്ടതോടെ വികാസും കുടുംബവും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. പ്രതി വികാസ് കുമാറും അയാളുടെ കുടുംബവും ഒളിവിലാണ്, അന്വേഷണം നടന്ന് വരികയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പാണ്ഡെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്