ദില്ലി: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം തള്ളിയതോടെയാണ് സുപ്രീം കോടതി രംഗത്ത് വന്നത്.
പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയിൽ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചു.
മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. എന്താണ് ഗവർണ്ണർ അവിടെ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നാളെ വരെ സമയം നൽകി. വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി ഗവർണർക്ക് നൽകി.
പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന തമിഴ്നാട് ഗവർണറുടെ നിലപാടിനെ അതീവ ഗൗരത്തോടെയാണ് കാണുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇക്കാര്യം കേന്ദ്ര സർക്കാർ ഗവർണറെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി അറ്റോർണി ജനറലിനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്