450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിൽ സിബിഐ വികെ ശശികലയ്ക്കെതിരെ കേസെടുത്തു 

SEPTEMBER 6, 2025, 12:36 AM

 ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിൽ സിബിഐ വികെ ശശികലയ്ക്കെതിരെ കേസെടുത്തു. 

 കാഞ്ചീപുരത്തെ പദ്മദേവി മില്ലാണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ നൽകിയാണ് മില്ല് വാങ്ങിയത്.

 നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്. 

vachakam
vachakam
vachakam

 2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. എഐഡിഎംകെ യിലെ ഐക്യനീക്കങ്ങൾക്ക് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam