പുതിയതായി വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 2025 ഡിസംബർ 1-ന് ടെലികോം മന്ത്രാലയം (DoT) പുറത്തിറക്കിയ ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പ്രമുഖ ഡിജിറ്റൽ അവകാശ പ്രവർത്തകരും ശക്തമായി രംഗത്തെത്തി.
മൊബൈൽ ഫോൺ ഉപയോക്താക്കളെ സൈബർ തട്ടിപ്പുകളിൽ നിന്നും മോഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും ഉപകരണങ്ങളുടെ ആധികാരികത (IMEI) ഉറപ്പുവരുത്തുകയുമാണ് ആപ്പിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോൾ, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിമർശകരുടെ പ്രധാന വാദം.
കോൺഗ്രസ് നേതാവും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഈ നിർദ്ദേശങ്ങൾ ഭരണഘടനയുടെ പരിധിക്കും അപ്പുറമാണെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യയിലെ ഓരോ പൗരന്റെയും നീക്കങ്ങളും ഇടപെടലുകളും നിരീക്ഷിക്കാനുള്ള ഒരു 'ഡിസ്റ്റോപ്പിയൻ ടൂൾ' ആണ് ഈ ആപ്പ്. ഇൻസ്റ്റാൾ ചെയ്താൽ നീക്കം ചെയ്യാൻ സാധിക്കാത്ത ഒരു സർക്കാർ ആപ്പ് വഴി 'ബിഗ് ബ്രദറിന്' (സർക്കാരിന്) നമ്മെ നിരീക്ഷിക്കാൻ സാധിക്കില്ല. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണ്," കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ ഉത്തരവ് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും ഈ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നും, അതിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
