ആത്മീയ നേതാവും ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോഴോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി എന്നാണ് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സദ്ഗുരു മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. സദ്ഗുരുവിന്റെ തലച്ചോറില്‍ വളരെ ഗുരുതരമായ ഒരു വീക്കമുള്ളതായി സി ടി സ്‌കാനില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതെന്നും അപ്പോഴോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് വിനിറ്റ് സുരി പ്രതികരിച്ചു.
എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന് തലവേദനയുണ്ടായിരുന്നെങ്കിലും പലവിധ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം അത് ശ്രദ്ധിച്ചില്ലെന്നും കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ കാണിച്ചതെന്നും ആണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്