ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി വൻ തുക അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു.
ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 30.91 ലക്ഷം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപയാണ് അവകാശികളില്ലാതെ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിലും തുകയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.
2025 മാർച്ച് 31-ന് 31.83 ലക്ഷമായിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകൾ 2026 മാർച്ച് ആയപ്പോഴേക്കും ഏകദേശം 92,000 എണ്ണം കുറഞ്ഞ് 30.91 ലക്ഷത്തിലെത്തി. ഇതേ കാലയളവിൽ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്ന തുക 10,181 കോടി രൂപയിൽ നിന്ന് 851 കോടി രൂപ കുറഞ്ഞ് 9,330 കോടി രൂപയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
