ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിനു പിന്നാലെ പാർട്ടി ഓഫീസിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചെന്നും ഓഫീസ് സീല്‍ ചെയ്തെന്ന ആരോപണവുമായി ആംആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി രംഗത്ത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും അതിഷി എക്സില്‍ കുറിച്ചു.
രാഷ്ട്രീയപാർട്ടി എന്ന നിലയില്‍ പ്രവർത്തിക്കാൻ കഴിയുന്നില്ല. മന്ത്രിമാർക്കും എംഎല്‍എമാർക്കും ഓഫീസില്‍ എത്താൻ കഴിയാത്ത അവസ്ഥയാണെന്നും അതിഷി പറഞ്ഞു.
ഓഫീസില്‍ എത്താൻ കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ നടത്താൻ കഴിയുന്നില്ല. കേന്ദ്രഏജൻസികളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങള്‍ മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസ്ഥപോലും രാഷ്ട്രീയ പാർട്ടികള്‍ക്കുണ്ടാകുന്നില്ല.
ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കാൻ ഉടൻ തന്നെ സമയം അനുവദിക്കണമെന്നും ആംആദ്മി പാർട്ടിയുടെ നാലംഗ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്