ജാതി മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല

FEBRUARY 2, 2024, 11:58 AM

മധുര: രേഖകളിൽ ഒരു വ്യക്തിക്ക് ജാതിയും മതവും പരാമര്‍ശിക്കാതെയിരിക്കാമെങ്കിലും  ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി.

തഹസിൽദാർക്ക് ഇഷ്ടാനുസരണം സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയില്ലെന്നും അനിയന്ത്രിതമായ ഇത്തരം അധികാരങ്ങൾ ഭരണപരമായ അരാജകത്വത്തിനും ഭരണഘടനാ ലംഘനത്തിനും ഇടയാക്കുമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു. 

നിലവിലുള്ള ചട്ടങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും പരിധിയിൽ നിന്ന് റവന്യൂ അധികാരികൾ തങ്ങളുടെ അധികാരം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

ജാതി രഹിത സർട്ടിഫിക്കറ്റ് നൽകാൻ തിരുപ്പത്തൂർ ജില്ലാ കളക്ടർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഇത്തരമൊരു സർട്ടിഫിക്കറ്റ് നേടാനുള്ള താൽപര്യത്തെ കോടതി അഭിനന്ദിച്ചു. എന്നാൽ നിലവിലെ നിയമപ്രകാരം കോടതിക്ക് ഇത്തരമൊരു നിർദേശം നൽകാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

അനന്തരാവകാശം, സംവരണം മുതലായവയ്ക്ക് വ്യക്തിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ ജാതിമത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam