ജയ്പുർ: ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. ബിജെപി എംഎല്‍എ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആന്‍റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലീഡ് എന്നാണ് ലഭിക്കുന്ന വിവരം.
വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോൾ ഏഴായിരത്തിലധികം വോട്ടിന്‍റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയിന് ഉള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ മോർപാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നിൽക്കുന്നത്.
കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ നിന്നും ശുഭവാർത്ത ആണ് പുറത്തു വരുന്നത്. മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
