ന്യൂഡല്‍ഹി: സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് ബ്രാഹ്‌മണരാണെന്നും അതുകൊണ്ടുതന്നെ എല്ലാസര്‍ക്കാറുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ഡല്‍ഹിയിലെ പിതംപുരയില്‍ ബ്രാഹ്‌മണസഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യന്‍ ബ്രാഹ്‌മിണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം.
'സമൂഹത്തില്‍ ആരെങ്കിലും അറിവിന്റെ ജ്വാല തെളിയിക്കുകയാണെങ്കില്‍ അത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ', അവര്‍ പറഞ്ഞു.
'അറിവിന്റെ ജ്വാല ജ്വലിപ്പിച്ചും മതം പ്രചരിപ്പിച്ചും സല്‍സ്വഭാവം വളര്‍ത്തിയെടുത്തും ബ്രാഹ്‌മണ സമൂഹം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം,' മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്