ചെങ്കോട്ട സ്‌ഫോടനം: പ്രതി ബോംബ് നിർമിച്ചത് ChatGPT  ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഐഎ

MAY 24, 2026, 9:03 PM

ദില്ലി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതി ബോംബ് നിര്‍മാണത്തിനും ആക്രമണത്തിനുള്ള പദ്ധതികള്‍ക്കുമായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഐഎ.  എന്‍ഐഎ തയ്യാറാക്കിയ 7500 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ ഒരാള്‍ അല്‍ഖൊയ്ദയുമായി ബന്ധമുള്ള അന്‍സര്‍ ഖസ്‌വത് ഉല്‍ ഹിന്ദിലെ 'ഇന്‍-ഹൗസ് എഞ്ചിനീയര്‍' ആയി ഉയര്‍ന്നുവന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികള്‍ ഐഇഡികള്‍ നിര്‍മിക്കുകയും ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ക്വാസിഗണ്ട് കാട്ടുകളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും  കുറ്റപത്രത്തില്‍ പറയുന്നു.

vachakam
vachakam
vachakam

കുറ്റപത്രത്തില്‍ പ്രതികള്‍ ഐഇഡികള്‍ ഉപയോഗിച്ച വിധത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. 

കേസിലെ മുഖ്യ ആസൂത്രകനായ ജാസിര്‍ ബിലാല്‍ വാനി 2024-25 കാലഘട്ടങ്ങളില്‍ രണ്ട്-മൂന്ന് തവണ ഹരിയാനയിലെ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാല ക്യാമ്പസിലെത്തി ഗൂഢാലോചനയ്ക്കുള്ള സാങ്കേതികമായ സഹായങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam