ദില്ലി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഡോ. ഉമർ ഉൻ നബിയെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന അമീർ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിയുടെ അഭിഭാഷക സ്മൃതി ചതുർവേദി.
പ്രോസിക്യൂഷൻ ഉന്നയിക്കാറുള്ള ഇത്തരം പരാമർശങ്ങൾ സ്വന്തം കക്ഷിയെ പ്രതിനിധീകരിക്കുന്ന ഒരു അഭിഭാഷക നടത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.
കേസിലെ പങ്കിനെക്കുറിച്ച് അമീറിനോട് ചോദിച്ചപ്പോൾ, സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിൻറെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്ന് അദ്ദേഹം പറഞ്ഞു. അമീർ റഷീദ് അലിയുടെ മുഖത്ത് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് സ്മൃതി ചതുർവേദി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതേസമയം സർക്കാർ നിയോഗിച്ച അഭിഭാഷക പ്രോസിക്യൂഷൻറെ ഭാഗമെന്നപോലെ സംസാരിക്കുന്നത് ശരിയല്ലെന്ന് പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
