ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയയാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.
മാർച്ച് ഒന്നിന് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ കഫേയിലാണ് സ്‌ഫോടനം നടന്നത്.ഭക്ഷണം കഴിക്കാനെന്ന വ്യാജേന കഫേയിലെത്തിയ അജ്ഞാതൻ ബോംബ് അടങ്ങിയ ബാഗ് വാഷ് റൂമിന് സമീപത്തെ ട്രേയിൽ ഉപേക്ഷിച്ചു. ഉച്ചയ്ക്ക് 12.55ന് ബാഗിൽ നിന്ന് പത്ത് സെക്കൻഡിനുള്ളിൽ രണ്ട് സ്‌ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്‌ഫോടനം നടത്തിയത് തീവ്രത കുറഞ്ഞ ഐഇഡി ആണെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി.ബിസിനസ് വൈരാഗ്യമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം നേരത്തെ പരിശോധിച്ചിരുന്നു. ഇതിനും മതിയായ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. ഇതോടെയാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ കർണാടക സർക്കാർ തയ്യാറായത്.
കർണാടക ആഭ്യന്തര വകുപ്പിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചതെങ്കിലും സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. കഫേയിലെയും സമീപത്തെ റോഡുകളിലെയും നിരീക്ഷണ ക്യാമറകളിൽ ബോംബേറെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മുഖംമൂടിയും സൺഗ്ലാസും തൊപ്പിയും ധരിച്ചിരിക്കുന്നതിനാൽ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല. സംശയം തോന്നിയ നാലുപേരെയും സിസിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കർണാടകയില്‍ 2022ല്‍ ഉള്‍പ്പടെ നടന്ന സമാന രീതിയിലുള്ള സ്ഫോടനങ്ങള്‍ക്ക് ഈ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്