ബെംഗളൂരു: രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
നഗരത്തിലെ വിവിധ ബസുകളിൽ മാറിക്കയറിയ ഇയാൾ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി.
സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്