ചെലവ് 1900 കോടി രൂപ; അയോധ്യ രാമക്ഷേത്ര പ്രവർത്തനങ്ങൾ ഏപ്രിൽ 30നകം പൂർത്തിയാകുമെന്ന് നിർമാണ സമിതി

FEBRUARY 1, 2026, 11:57 PM

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും ഏപ്രിൽ 30നകം പൂർത്തിയാകുമെന്ന് നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. 

പദ്ധതിയുടെ മൊത്തച്ചെലവ് ഏകദേശം 1,900 കോടി രൂപയെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ലാർസൻ ആൻഡ് ടൂബ്രോ (L&T), ടാറ്റ കൺസൾട്ടൻസി എന്നിവ ഏപ്രിൽ 30ന് ശേഷം ക്ഷേത്ര സമുച്ചയം വിട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

നിർമാണവുമായി ബന്ധപ്പെട്ട എല്ലാ രേഖാകളും ബിൽ പേയ്‌മെന്റുകളും അതേ തീയതിക്ക് മുൻപ് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എൽ & ടി, ടാറ്റ കൺസൾട്ടൻസി എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് മൂന്ന് വർഷത്തെ വാറന്റി നൽകുമെന്നും, പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇരുകമ്പനികളിലെയും ചെറിയ സംഘങ്ങൾ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ക്ഷേത്രത്തിന്റെ മൂന്ന് നിലകളുടെയും അഞ്ച് മണ്ഡപങ്ങളുടെയും പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള 795 മീറ്റർ നീളമുള്ള മതിൽക്കെട്ടിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. ഇനി ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഏഴ് ഉപക്ഷേത്രങ്ങളുടെ പണിയാണ് നടക്കാനുള്ളത്. അതും ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കിയേക്കും.

ഏപ്രിൽ 30ന് ശേഷം കമ്പനികളുമായുള്ള കരാറുകൾ പ്രകാരം ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കുമെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു. രാമക്ഷേത്ര പദ്ധതിക്കായി കണക്കാക്കുന്ന മൊത്തം ചെലവ് ഏകദേശം 1,900 കോടി രൂപയാണെന്നും, ഇതിൽ ജിഎസ്‌ടി ഉൾപ്പെടെ ഏകദേശം 1,600 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam