ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
കടുത്ത ജോലി സമ്മർദ്ദത്തിലാണെന്ന് ക്കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ. എസ്‌ഐആർ ജോലി കാരണം താൻ സമ്മർദ്ദത്തിലാണെന്നും, സൂപ്പർവൈസർ തന്നെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും, സസ്‌പെൻഷൻ ഭീഷണി നേരിടുന്നുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
എസ്‌ഐആറുമായി ബന്ധപ്പെട്ട് മുകേഷ് ജംഗിദ് കടുത്ത സമ്മർദ്ദത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. കണ്ണൂരിലെ എട്ടുകുഡ്കയിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജ്ജ് എസ്‌ഐആറിന്റെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിൽ ആത്മഹത്യാ വാർത്ത പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
