കേരളത്തില്‍  15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

JANUARY 8, 2026, 3:45 AM

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 15ന് കത്ത് നല്‍കിയിരുന്നെന്നും അതിവേഗം നടപടി സ്വീകരിച്ച അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

  1. 16127, 16128 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് അമ്പലപ്പുഴയില്‍ സ്റ്റോപ് അനുവദിച്ചു.
  2. 16325, 16325 നിലമ്പൂര്‍ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂര്‍, വലപ്പുഴ സ്റ്റേഷനുകളില്‍ നിര്‍ത്തും.
  3. 16327, 16328 മധുരൈ-ഗുരുവായൂര്‍ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്തും.
  4. 16334 തിരുവനന്തപുരം സെന്‍ട്രല്‍ - വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചു.
  5. 16336 നാഗര്‍കോവില്‍ - ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനില്‍ നിര്‍ത്തും.
  6. 16341 ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്.
  7. 16366 നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് : ധനുവച്ചപുരം സ്റ്റേഷന്‍
  8. 16609 തൃശൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് : കണ്ണൂര്‍ സൗത്ത് സ്റ്റേഷന്‍
  9. 16730 പുനലൂര്‍-മധുരൈ എക്സ്പ്രസ് : ബാലരാമപുരം സ്റ്റേഷന്‍
  10. 16791 ടൂട്ടിക്കോറിന്‍-പാലക്കാട് പാലരുവി എക്സ്പ്രസ് : കിളിക്കൊല്ലൂര്‍ സ്റ്റേഷന്‍
  11. 19259 തിരുവനന്തപുരം നോര്‍ത്ത് - ഭാവ്നഗര്‍ എക്സ്പ്രസ്, 22149, 22150 എറണാകുളം - പുണെ എക്സ്പ്രസ് :വടകര സ്റ്റേഷന്‍
  12. 16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂര്‍ സ്റ്റേഷന്‍
  13. 22475, 22476 ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് - തിരൂര്‍ സ്റ്റേഷന്‍
  14. 22651, 22652 ചെന്നൈ സെന്‍ട്രല്‍ - പാലക്കാട് എക്സ്പ്രസ് : കൊല്ലങ്കോട് സ്റ്റേഷന്‍
  15. 66325, 66326 നിലമ്പൂര്‍ റോഡ് ഷൊര്‍ണൂര്‍ മെമു : തുവ്വൂര്‍ സ്റ്റേഷന്‍

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam