ന്യൂഡൽഹി: നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് (എൻപിഎസ്) പകരം പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
റെയിൽവേ ജീവനക്കാരുടെ യൂണിയനുകളും തൊഴിലാളികളും ഉൾപ്പെടുന്ന ജോയിൻ്റ് ഫോറം ഫോർ റിസ്റ്റോറേഷൻ ഓഫ് ഓൾഡ് പെൻഷൻ സ്കീം (ജെഎഫ്ആർഒപിഎസ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ജെഎഫ്ആർഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികൾ മാർച്ച് 19-ന് റെയിൽവേ മന്ത്രാലയത്തിന് സംയുക്തമായി ഔദ്യോഗിക അറിയിപ്പ് നൽകും. സമരത്തിന് ജീവനക്കാരുടെ 100 ശതമാനം പിന്തുണ യൂണിയനുകൾ അവകാശപ്പെട്ടു.
പെൻഷൻ വിഷയത്തിൽ കേന്ദ്രവുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചതെന്ന് ജെഎഫ്ആർഒപിഎസ് കൺവീനറും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ (എഐആർഎഫ്) ജനറൽ സെക്രട്ടറിയുമായ ശിവ് ഗോപാൽ മിശ്ര പറഞ്ഞു.
ജെഎഫ്ആർഒപിഎസിൻ്റെ ഭാഗമായ മറ്റ് സർക്കാർ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയിൽവേ തൊഴിലാളികൾക്കൊപ്പം പണിമുടക്കിനോട് സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്