രാഹുല്‍ ഗാന്ധിയുടെ അപരനെ തിരിച്ചറിഞ്ഞുവെന്നും ഉടൻ വിവരങ്ങള്‍ പുറത്തുവിടുമെന്നും വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കൈ വീശുന്നത് രാഹുലിന്റെ അപരനാണെന്ന് നേരത്തെ ഹിമന്ത ആരോപിച്ചിരുന്നു. അപരന്റെ പേരടക്കമുള്ള വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്നാണ് ഇപ്പോൾ അസം മുഖ്യമന്ത്രിയുടെ അവകാശവാദം.
അതേസമയം അസമില്‍ നിന്ന് ഇപ്പോൾ ജോഡോ യാത്ര പശ്ചിമ ബംഗാളിലെത്തിയിരിക്കുകയാണ്. ജനുവരി 18നും 25നുമിടയില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നടത്തിയ യാത്രയില്‍, ചില സമയങ്ങളില്‍ രാഹുല്‍ തന്നോട് സാദൃശ്യമുള്ള അപരനെയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ ആരോപണം.
ഫെബ്രുവരി നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അസമില്‍ നടത്തുന്ന വാർത്ത സമ്മേളനത്തില്‍ രാഹുലിന്റെ അപരനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഹിമന്ത വ്യക്തമാക്കുന്നത്. അസമിലൂടെ യാത്ര കടന്നുപോയപ്പോള്‍ രാഹുലിന്റെ അപരനാണ് ജനങ്ങളെനോക്കി കൈവീശിയത് എന്നത് തന്റെ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്