അസം: സിഐഡി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചേക്കും. കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അസം പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചേക്കുമെന്ന് റിപ്പോർട്ട്.
കേസിലെ എഫ്ഐആറിൽ രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ജയറാം രമേഷ്, ശ്രീനിവാസ് ബിവി, കനയ്യ കുമാർ, ഗൗരവ് ഗൊഗോയ്, ഭൂപൻ കുമാർ ബോറ, ദേബബ്രത സൈകിയ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കോൺഗ്രസ് എംഎൽഎ ജാക്കീർ ഹുസൈൻ സിക്ദറിനും മറ്റൊരു പാർട്ടി നേതാവിനും അസം പോലീസ് തിങ്കളാഴ്ച സമൻസ് അയച്ചിരുന്നു. ജനുവരി 23 ന്, ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർത്തു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നേരിയ ലാത്തിച്ചാർജ്ജ് പ്രയോഗിച്ചു. പിന്നാലെ പോലീസുമായി പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഈ നടപടിയെ "നക്‌സലൈറ്റ്" ശൈലിയാണെന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുകയും അതനുസരിച്ച് കേസ് സിഐഡിക്ക് കൈമാറുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്