നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു 

OCTOBER 9, 2025, 8:24 PM

അമൃത്സർ:  നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

 സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ–3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്.

2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുമൻ ചികിത്സ തേടുകയായിരുന്നെന്ന് മാനേജർ യദ്‍വിന്ദ്രർ സിങ് പറഞ്ഞു.

ആശുപത്രിയിൽ വച്ച് അഞ്ചുമണിയോടെ ഗുമന് ഹൃദയാഘാതം ഉണ്ടായതായി അനന്തരവൻ അമൻജോട്ട് സിങ് ഗുമൻ പറഞ്ഞു.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam