ചണ്ഡീഗഡ്: പ്രൊഫസറെയും മകളെയും യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം.
എട്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് പ്രൊഫസറുടെയും മകളുടെയും മൃതദേഹങ്ങൾ ഓഫീസിനുള്ളിൽ കണ്ടെത്തിയത്.
പ്രൊഫസർ സന്ദീപ് ഗോയലും മകളുമാണ് മരിച്ചത്. ലാലാ ലജ്പത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൻ്റെ ഓഫീസിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകളുടെ കഴുത്തറുത്ത് പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇയാൾ വിഷാദരോഗത്തിന് അടിമയാണെന്ന് സഹപ്രവർത്തകർ സൂചന നൽകിയതായി പോലീസ് പറഞ്ഞു. കൃത്യമായ ആരോഗ്യനില അറിയാൻ ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിക്കുമെന്ന് ഹിസാർ അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് രാജേഷ് മോഹൻ പറഞ്ഞു.
വൈകുന്നേരം മകളോടൊപ്പം പുറത്തുപോകാമെന്ന് പറഞ്ഞാണ് ഗോയൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് നാലോടെ വീട്ടിൽ നിന്നിറങ്ങിയ ഗോയൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. പിന്നീട് ഭാര്യയെ അന്വേഷിച്ച് യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴാണ് ഗേറ്റിന് പുറത്ത് സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടത്.
എന്നാൽ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ സെക്യൂരിറ്റിയെ വിവരമറിയിച്ച് പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തി. 2016 മുതൽ അദ്ദേഹം ഗോയൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്