എഐഎഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ സി വിജയഭാസ്കറിൻ്റെ വസതിയിൽ ഇ ഡി റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ 2022 ൽ സംസ്ഥാന വിജിലൻസിന് ലഭിച്ച പരാതിയിലാണ് ഇഡി നടപടി എന്നാണ് വിവരം. ഗുട്ക അഴിമതിക്കേസിൽ സിബിഐ നടപടിയും വിജയഭാസ്കർ നേരിടുന്നുണ്ട്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള നേതാവാണ് മുൻ ആരോഗ്യമന്ത്രി കൂടിയായ വിജയഭാസ്കർ.
അതേസമയം ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ജി-സ്‌ക്വയറിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. ചെന്നൈ നഗരത്തിലും പരിസരത്തുമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്