ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു.വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് റെഡ് ബേർഡ് ഏവിയേഷന്റെ വിമാനം തകർന്നുവീണത്.എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തിൽപെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കൽ പൊലീസ് അറിയിച്ചു.
അതേസമയം, അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തെലങ്കാനയിൽ ഇത്തവണ 'തത്തപ്പച്ച' തിളക്കം; ഇന്ദിരമ്മ സാരി വിതരണത്തിന് സർക്കാർ 450 കോടി
ആഗോള യുദ്ധഭീതിക്കിടയിൽ ആർബിഐയുടെ തന്ത്രപരമായ നീക്കം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ 'ടൈറ്റ്റോപ്പ് വാക്ക്'
ഇന്ത്യയിലെ 13 കോടിയിലധികം ഡിഷ് ടിവി ഉപഭോക്താക്കൾക്ക് തിരിച്ചടി; സൗജന്യ ചാനലുകൾ ഉടൻ
അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിലും വർധന