ഗുവാഹത്തി: രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ല് അടയ്‌ക്കേണ്ടാത്ത സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീടുകള്‍ക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അസമിലെ ഗുവാഹത്തിയില്‍ 11,599 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനുള്ള പ്രചാരണ പരിപാടികള്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളം നടത്തിവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇനി നാം ഇലക്ട്രിസിറ്റി ബില്ലുകള്‍ പൂജ്യമാക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ രാജ്യത്തെ 1 കോടി പേര്‍ക്ക് സോളാര്‍ റൂഫ്‌ടോപ്പ് നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച കാര്യം അദ്ദേഹംചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്